പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയുംസ്‌നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവന്റെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും ചെയ്യണം. ഈസ്റ്റര്‍ ദിനത്തില്‍ റോമാനഗരത്തിനും ലോകത്തിനും എന്ന അര്‍ത്ഥംവരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും നല്കുകയായിരുന്നു മാര്‍പാപ്പ.

ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. മാനുഷികമായി അസാധ്യമായവഴികള്‍ അവന്‍ തുറന്നുതരുന്നു. കാരണം അവന്‍ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിന്റെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.