വിശുദ്ധ ഡിംഫന; മാനസികരോഗികളുടെ മധ്യസ്ഥ

മാനസികമായ പല ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും ജീവിതത്തിലെ ദുഷ്‌ക്കരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരും സൗഖ്യത്തിനും സംരക്ഷണത്തിനും വേണ്ടി മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കുന്ന വിശുദ്ധയാണ് ഡിംഫന.

പേഗന്‍ മതവിശ്വാസിയായ രാജാവിന്റെ മകളായി അയര്‍ലണ്ടില്‍ ഏഴാം നൂറ്റാണ്ടിലാണ് ഡിംഫന ജനിച്ചത്. അമ്മയാണ് രഹസ്യമായി മകളെ മാമ്മോദീസാ മുക്കിയതും കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നതും.

ഭാര്യ മരിച്ചപ്പോള്‍ മകളെ വിവാഹം കഴിക്കാനായിരുന്നു രാജാവിന്റെ പദ്ധതി. എന്നാല്‍ ഈ പാപത്തില്‍ നിന്ന് രക്ഷപ്പെടാനായി ഡിംഫന ബെല്‍ജിയത്തേക്ക് ഒളിച്ചോടി. പക്ഷേ ഡിംഫനയെ രാജാവും പടയാളികളുംപിടികൂടി. തന്റെ ശുദ്ധത രക്ഷിക്കാനും പാപത്തില്‍ നിന്ന് രക്ഷപ്പെടാനുമായി ഒടുവില്‍ ഡിംഫനയ്ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. വെറും 15 വയസ് മാത്രമായിരുന്നു അപ്പോള്‍ പ്രായം.

ഡിമെന്‍ഷ്യ, ഓട്ടിസം, ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളാല്‍ വലയുന്നവര്‍ക്കെല്ലാം ഡിംഫനയുടെ മാധ്യസ്ഥം ഫലം നല്കുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം ഡിംഫനയോട് മാധ്യസ്ഥം യാചിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.