എല്ലാ ദിവസവും പള്ളിയില്‍ പോകുന്നു, ജപമാല ചൊല്ലുന്നു എന്നിട്ടും എന്തുകൊണ്ടാണ് എനിക്ക് സഹനങ്ങള്‍?

എല്ലാദിവസവും ദേവാലയത്തില്‍ പോകുന്നവരായിരിക്കും നമ്മളില്‍ പലരും. അതുപോലെ ജപമാല ചൊല്ലുന്നവരും. ദൈവപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പരമാവധി ശ്രമിക്കുന്നവരുമായിരിക്കും. എന്നിട്ടും നമ്മുടെ ജീവിതത്തില്‍ അടിക്കടി പ്രശ്‌നങ്ങളുണ്ടാകുന്നു. സഹനങ്ങള്‍ ഉണ്ടാകുന്നു. രോഗങ്ങള്‍, സാമ്പത്തികബുദ്ധിമുട്ടുകള്‍, ജോലിതടസം, ജോലി നഷ്ടം,കടബാധ്യതകള്‍.. ഇങ്ങനെ എണ്ണമറ്റ പ്രശ്‌നങ്ങള്‍.

ഇതൊക്കെ കാണുമ്പോള്‍ നാം സംശയിച്ചിട്ടില്ലേ എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു? ദൈവം എന്നെ ഉപേക്ഷിച്ചോ.. ദൈവം എന്നെ കൈവിട്ടോ.. പക്ഷേ ബൈബിള്‍ പറയുന്നത് ഇ്ങ്ങനെയല്ല.

ദൈവം നമ്മെ കൈവിട്ടുവെന്നതിന്റെ അടയാളമല്ല നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങള്‍. സ്വര്‍ണ്ണം അഗ്നിയിലെന്നതുപോലെ ദൈവത്തിന് സ്വീകാര്യരായ മനുഷ്യര്‍ സഹനത്തിന്റെ തീച്ചൂളയില്‍ പരീക്ഷിക്കപ്പെടുന്നതായും കര്‍ത്താവിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷണങ്ങള്‍ക്കായി സ്വയം തയ്യാറാവേണ്ടതുണ്ട് എന്നും ബൈബിള്‍ പറയുന്നുണ്ട്.

ഓരോരുത്തരും അവനവരുടെ കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണല്ലോ ക്രി്‌സ്തു പറയുന്നത്. അതുകൊണ്ട് സഹനങ്ങളില്‍ നാം തളരരുത്. നിരാശരാവുകയുമരുത്. സഹന്ങ്ങളില്‍ നാം അഭിമാനിക്കുക. അവിടുത്തെ ക്രൂശുമരണത്തില്‍ പങ്കുകാരാവുകയാണ് അതിലൂടെ ചെയ്യുന്നത്. തന്നെ അനുഗമിക്കുന്നവര്‍ക്ക് ഒരിക്കലും സുഖദമായ വഴികള്‍ ക്രിസ്തു വാഗ്ദാനം ചെയ്തിട്ടില്ലെന്നും മറന്നുപോകരുത്.

മാത്രമല്ല നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍ കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു.( റോമ 5:3;4)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.