യൗസേപ്പിതാവ് ആദ്യമായി ഉച്ചരിച്ച വാക്ക് ഏതാണെന്നറിയാമോ?

വിശുദ്ധ യൗസേപ്പിതാവ് ആദ്യമായി ഉച്ചരിച്ച വാക്ക് എന്റെ ദൈവമേ എന്നായിരുന്നുവെന്നാണ് ചില സ്വകാര്യ വെളിപാടുകളില്‍ നിന്ന് നാം മനസ്സിലാക്കുന്നത്.

മാലാഖയാണത്രെ ജോസഫിനെ അത് പഠിപ്പിച്ചത്. വളരെ നേരത്തെ തന്നെ സംസാരിക്കാനും നടക്കുവാനുമുള്ള ഭാഗ്യം ജോസഫിന് ലഭിച്ചതായും ദര്‍ശനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. എന്റെ ദൈവമേ എന്ന് ഒരു കൊച്ചുകുഞ്ഞ് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ഉണ്ടാകാവുന്ന അത്ഭുതം സ്വഭാവികമാണല്ലോ.

അത് ജോസഫിന്റെ മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു. തന്നെ തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ സാധിച്ചിരുന്ന വ്യക്തിയായിരുന്നതിനാല്‍ കൂടെക്കൂടെ ജോസഫ് എന്റെ ദൈവമേ എന്ന് ഉച്ചരിക്കാറുണ്ടായിരുന്നു.

അതുപോലെ മാതാപിതാക്കള്‍ അബ്രാഹത്തിന്‍രെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ജോസഫ്, ജോസഫിന്റെയും ദൈവമേ എന്ന് കൂട്ടിച്ചേര്‍ക്കാറുമുണ്ടായിരുന്നു. ഇങ്ങനെ പറയുന്നതുവഴി ജോസഫ് കൃപയും സമാശ്വാസവും നേടുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.