യൗസേപ്പിതാവിന്റെ സന്തോഷത്തിന്റെ രഹസ്യം ഇതായിരുന്നു

സന്തോഷകരമായ മരണത്തിന്റെ മാധ്യസ്ഥനായിട്ടാണ് വിശുദ്ധ യൗസേപ്പിതാവിനെ പൊതുവെ വണങ്ങുന്നത്. എന്നാല്‍ അവസാനസമയത്തെ സന്തോഷവുമായി മാത്രം ബന്ധപ്പെടുത്തിയായിരിക്കരുത് യൗസേപ്പിതാവിന്റെ സന്തോഷത്തെ വിലയിരുത്തേണ്ടത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച യൗസേപ്പിതാവിനോടുള്ള ഭക്തി എന്ന പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നത് യൗസേപ്പിതാവ് ജീവിതകാലം മുഴുവന്‍ ഉള്ളില്‍ സന്തോഷം അനുഭവിച്ച വ്യക്തിയായിരുന്നു എന്നാണ്. സ്വര്‍ഗ്ഗത്തിലുള്ള എല്ലാവിശുദ്ധരുടെയും സന്തോഷത്തെക്കാള്‍ വലുതായിരുന്നു യൗസേപ്പിതാവിന്റെ സന്തോഷമെന്ന് ഗ്രന്ഥകാരന്‍ അതില്‍ നിരീക്ഷിക്കുന്നുണ്ട്.

കാരണം ക്രിസ്തുമായി മുഖാമുഖം 30 വര്‍ഷം ജീവിക്കാന്‍ യൗസേപ്പിതാവിന് ഭാഗ്യം ലഭിച്ചു. മറ്റൊരു വിശുദ്ധനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമായിരുന്നു അത്. ഈ ഭാഗ്യമായിരുന്നു വിശുദ്ധ ജോസഫിന്റെ സന്തോഷത്തിന്‌റെ കാരണവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.