ഈശോയെയോര്‍ത്ത് യൗസേപ്പിതാവ് ദു:ഖിതനായതിന്റെ കാരണം അറിയാമോ?

ഈശോയെയോര്‍ത്ത് യൗസേപ്പിതാവ് ദു:ഖിച്ചിരുന്നതായി വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്രയില്‍ പ്രതിപാദിച്ചിട്ടുണ്ട്.എന്തുകാരണം കൊണ്ടാണ് യൗസേപ്പിതാവ് വിഷമിച്ചതെന്നോ?

ഈശോ കുരുന്നുപ്രായത്തില്‍ തന്നെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതു കാണുന്നതുകൊണ്ടായിരുന്നു ആ സങ്കടം. തിരുക്കുമാരന്‍ ഭൗതികസുഖാനുഭവങ്ങളില്‍ നിന്ന് ഉളവാകുന്ന സന്തോഷങ്ങള്‍ ത്യജിച്ചും മാനവലോകത്തിന്റെ പാപരിഹാരത്തിന് വേണ്ടി ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് സഹനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നത് യൗസേപ്പിതാവിനെ സങ്കടപ്പെടുത്തിയിരുന്നു.

അതേക്കുറിച്ച യൗസേപ്പിതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്:

എന്നെ സംബന്ധിച്ചിടത്തോളം സംതൃപ്തിജനകമായ എല്ലാം ത്യജിക്കാനും ദുരിതങ്ങള്‍ സ ഹിക്കാനും ഞാന്‍ തയ്യാറാണ്. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. എന്നാല്‍ തിരുക്കുമാരന്‍ മോശമായനിലയില്‍ വിഷമിക്കുന്നതു കാണുക എനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അവന് സന്തോഷം ലഭിക്കുന്നതിന് വേണ്ടി എന്തും സഹിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഈശോ കുരുന്നുപ്രായത്തില്‍ തന്നെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നതു കാണുന്നതാണ് എന്റെ ദു:ഖകാരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.