യൗസേപ്പിതാവിന്റെ മരണം എങ്ങനെയായിരുന്നുവെന്നറിയാമോ?

.

എങ്ങനെയാണ് വിശുദ്ധ യൗസേപ്പ് നന്മരണത്തിന്റെ മധ്യസ്ഥനായത്? എങ്ങനെയായിരുന്നു വിശുദ്ധന്റെ മരണം? ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഈശോ പണിപ്പുരയില്‍ ശാന്തനായിരുന്നു ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മാതാവ് ഈശോയുടെ അടുക്കല്‍ ചെന്ന് യൗസേപ്പിതാവിന് അസുഖം കുടുതലാണെന്ന് അറിയിച്ചു. അപ്പോള്‍ ഈശോ പണിനിര്‍ത്തി. അമ്മയുടെ തോളില്‍പിടിച്ചു സമാധാനിപ്പിച്ചുകൊണ്ട് അപ്പയുടെ അടുക്കലേക്ക് ചെന്നു, അപ്പ മകനെ നോക്കി പുഞ്ചിരിച്ചു.

ഈശോ വേഗത്തില്‍ തന്റെ പിതാവിന്റെ ശരീരം സ്‌നേഹത്തോടും സൂക്ഷ്മതയോടും കൂടി പൊക്കി മെല്ലെ കിടക്കയില്‍ കിടത്തി. മാതാവ് അദ്ദേഹത്തിന്റെ വിയര്‍പ്പെല്ലാം തുടച്ചുകൊടുത്തു. മരണസമയത്ത് ചൊല്ലേണ്ട സങ്കീര്‍ത്തനങ്ങള്‍ എല്ലാം ഈശോ ചൊല്ലികൊടുത്തു. പിതാവിനെ ആശ്വസിപ്പിച്ചു. യൗസേപ്പിതാവിന്റെ മരണസമയം അടുത്തു. അദ്ദേഹം നിറകണ്ണുകളോടെ മാതാവിനെയും യൗസേപ്പിതാവിനെയും നോക്കി. ഈശോ നമ്മുടെ കൂടെയുണ്ടെങ്കില്‍ നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ട എന്ന് മാതാവ് പറഞ്ഞു.

അവസാനം യൗസേപ്പിതാവിന്റെ കണ്ണുകള്‍ അടഞ്ഞു. യൗസേപ്പിതാവിന്റെ കണ്ണുകള്‍ അടഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ കരഞ്ഞുപോയി എന്നാണ് ഈശോ മരിയാ വാള്‍ത്തോള്‍ത്തയോട് പറഞ്ഞത്. എന്റെ കളിക്കൂട്ടുകാരന്‍ പോയി, ഞങ്ങളുടെ വീട് ശൂന്യമായി ഒരു ചെറിയ കുട്ടിയായിരുന്നപ്പോള്‍ ആ വക്ഷസില്‍ ഞാന്‍ എത്ര തവണ ഉറങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയി ഈശോയുടെ ചിന്തകള്‍.

ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തില്‍ മരിച്ചതുകൊണ്ടാണ് യൗസേപ്പിതാവിനെ നന്മരണത്തിന്റെ മധ്യസ്ഥനായി വണങ്ങുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.