രക്ഷയുടെ പ്രിയപ്പെട്ട അമ്മേ, ക്രൈസ്തവരുടെ വിശ്വാസം നശിപ്പിക്കാനായി സാത്താന്‍ സൃഷ്ടിക്കുന്ന ചതികളില്‍ നിന്ന് അങ്ങയുടെ സംരക്ഷണത്തിന്‍െ കൃപയാല്‍ എന്നെ സംരക്ഷിക്കണമേ. ദൈവത്തിന്റെ ശത്രുക്കളില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
അങ്ങയുടെ പുത്രനോടുള്ള ഞങ്ങളുടെ സ്‌നേഹം ദുര്‍ബലമാക്കാന്‍ പ്രയോഗിക്കപ്പെടുന്ന നുണകളിലും പാഷണ്ഡതകളിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. സത്യം നിരസിക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാ ഉദ്യമത്തിലേക്കും അസത്യങ്ങളിലേക്കും വഞ്ചനയിലേക്കും ഞങ്ങളുടെ കണ്ണുകള്‍ തുറക്കണമേ. ആമ്മേന്‍