നസ്രായന്റെ അമ്മയോടൊപ്പമുള്ള യാത്രയുടെ അഞ്ചാം ദിവസം നാമെത്തി നില്കുന്നത് കാനായിലെ കല്യാണ വീട്ടിലാണ് ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു….ദൈവഭക്തിയുള്ള കുടുംബം.
കല്യാണത്തിന് യേശുവും മറിയവും ശിഷ്യന്മാരും എത്തിയിരുന്നു.. പക്ഷേ, കാനായിലെ കല്യാണവീട്ടിലെ കണക്കുകൂട്ടലുകൾ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും ചിലപ്പോൾ പിശകുകൾ വരാം…എന്നിട്ടും, നമ്മുടെ ചില പദ്ധതികൾ തകരുമ്പോൾ നാം ഇത്രയേറെ ക്ഷുഭിതരാകാറുണ്ടോ!!!
സകല ഒരുക്കങ്ങൾക്കുശേഷവും ജീവിതത്തിൽ ചിലത് മുടങ്ങിപ്പോകുന്നുവെങ്കിൽ, തെറ്റിപ്പോകുന്നുവെങ്കിൽ മറിയത്തിന് ചിലത് പ്രവൃത്തിക്കാനുണ്ട് നിന്റെ ജീവിതത്തിൽ.. കൂടുതൽ നല്ലത് പ്രവർത്തിക്കാനുണ്ട്..കാരണം അപരന്റെ ജീവിതത്തിൽ വന്നു പോയ കുറവിനെ തന്റെ ജീവിതത്തിൽ വന്നു പോയ കുറവായി കണ്ടു തന്റെ മകനോട് വേണ്ടി മാധ്യസ്ഥം അപേക്ഷിച്ചവളാണ് പരിശുദ്ധ അമ്മ..
നമ്മുടെ ജീവിതത്തിൽ.. നമ്മുടെ കൊച്ചുകൊച്ചു സ്വപ്നങ്ങൾ തകരുമ്പോൾ ആവശ്യത്തിലേറെ പരിഭവം വേണ്ട…. തകരുനടത്തു നിന്നും കൂടുതൽ ഉന്നതമായ സ്വപ്നം നമ്മുടെ ജീവിതത്തിൽ സംഭവിക്കും ..നമ്മുടെ സ്വപ്നങ്ങൾക്കു ചിറകു കൊടുക്കുന്നതോടൊപ്പം അപരന്റെ കുറവുകളിൽ പരിശുദ്ധ അമ്മ കാണിച്ച ജാഗ്രതയും അനുകമ്പയും നമുക്കും മാതൃകയാക്കാൻ സാധിക്കണം. അപരന്റെ കുറവുകളെ കണ്ടുപിടിക്കാൻ ഏവർക്കും സാധിക്കും.
പക്ഷെ ആ കുറവുകളെ നിറവുകളാക്കി മാറ്റാൻ സഹാ യി ക്കുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ മനോഹരമാകുന്നത്.
നസ്രായന്റെ അമ്മയ്ക്കു അഞ്ചു റോസാ പുഷ്പങ്ങൾ സമ്മാനമായി നൽകാം (5 നന്മ നിറഞ്ഞ മറിയം ചൊല്ലുക )
ഫാ. അനീഷ് കരുമാലൂര്‍