മറിയത്തെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥത്തിലെ പരാമര്‍ശിത ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?


മര്‍ക്കോസിന്റെ സുവിശേഷത്തില്‍ രണ്ടുതവണ മാത്രമാണ് മറിയത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മറിയത്തെ ദൈവഹിതം നിറവേറ്റുന്നവരുടെ പ്രതിനിധിയായും യേശുവിന്റെ അമ്മയായും മറിയം ഇവിടെ വിശേഷിപ്പിക്കുന്നു.
മത്തായിയുടെ സുവിശേഷത്തില്‍ കന്യകാമാതാവും രക്ഷകന്റെ അമ്മയുമായിട്ടാണ് മാതാവിനെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടുതവണ മാത്രമേ യോഹന്നാന്റെ സുവിശേഷത്തില്‍ മറിയം പ്രത്യക്ഷപ്പെടുന്നുളളൂ. കാനായിലും കാല്‍വരിയിലും. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പരിശുദ്ധാത്മാവിന്റെ ആഗമനത്തിന് വേണ്ടി പ്രാര്‍ത്ഥനാനിരതരായി കാത്തിരിക്കുന്ന ശിഷ്യന്മാരുടെ കൂടെയാണ് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ മറിയത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വെളിപാട് പുസ്തകത്തില്‍ സൂര്യനെ ഉടയാടയായും ചന്ദ്രനെ പാദപീഠവുമാക്കി നില്ക്കുന്ന സ്ത്രീ മിശിഹായുടെ മാതാവാണെന്ന് വെളിപാടു പുസ്തകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.