പരിശുദ്ധ മറിയത്തോട് ഈ പ്രാര്‍ത്ഥന ചൊല്ലൂ, വീടിനു മാതാവിന്റെ സംരക്ഷണം കിട്ടും

പെറ്റമ്മയെക്കാള്‍ നമ്മെ സ്‌നേഹിക്കുന്നവളാണ് പരിശുദ്ധ അമ്മ. നമ്മുടെ ജീവിതത്തിലെ തീരെ ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി അറിവുള്ളവളാണ് മരിയാംബിക. തന്റെ നിര്‍വാജ്യമായ സ്‌നേഹം കൊണ്ട് നമ്മെ നിറയ്ക്കാന്‍ അമ്മ സന്നദ്ധയുമാണ്.

ദൈവം നമ്മുക്ക് നല്കുന്ന സ്‌നേഹം അവള്‍ നാമുമായി പങ്കുവയ്ക്കുന്നു. പരിശുദ്ധ മറിയത്തിന് ഓരോ ദിവസവും നാം നമ്മെയും നമ്മുടെ വീടിനെയും വസ്തുവകകളെയുമെല്ലാം ഭരമേല്പിച്ചു പ്രാര്‍ത്ഥിക്കുന്നത് വളരെ നല്ല കാര്യമാണ്. മാതാവിന്റെ സംരക്ഷണം നമുക്ക് അതിലൂടെ ലഭിക്കുകയും ചെയ്യും.

ഇതാ മാതാവിനോട് സംരക്ഷണത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന.

ഓ പരിശുദ്ധ അമ്മേ, അമ്മയുടെ അനുഗ്രഹീതമായ നാമത്താല്‍ ഈ ഭവനത്തെ അനുഗ്രഹിക്കണമേ, ആശീര്‍വദിക്കണമേ അമലോത്ഭവയായ അമ്മേ, കന്യകയായ അമ്മേ സ്്ത്രീകളില്‍ അമ്മയുടെ നാമം അനുഗ്രഹീതമാകട്ടെ. ഈശോയുടെ അമ്മേ സ്വര്‍ഗ്ഗത്തിന്റെ രാജ്ഞീ അമ്മയുടെ സംരക്ഷണത്തിന്റെ തണലില്‍ ഈ വീടിനെയും ഇതിലുള്ളവരെയും ഇതിലുള്ളതിനെയും പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മേ മാതാവേ ഞങ്ങളുടെ ഈ വീടിന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.