പരിശുദ്ധ കന്യകയുടെ സ്തുതിക്കായി ചെയ്യേണ്ട ഭക്ത്യാഭ്യാസങ്ങളെക്കുറിച്ചറിയാമോ?

പരിശുദ്ധ അമ്മയോട് അങ്ങേയറ്റം ഭക്തിയുംസ്‌നേഹവും വണക്കവുമുള്ളവരാണ് നാം. എന്നാല്‍ നാം അമ്മയോടുള്ള സ്തുതിക്കായി ചെയ്യുന്ന എല്ലാ ഭക്ത്യാഭ്യാസങ്ങളും ഏറ്റവുംഉചിതമാണോ അതുവഴി നാം വിശുദ്ധിയിലെത്തി ചേരുമോ?

ഈശോസഭ വൈദികനായ ഫാ.ബാരിയുടെ അഭിപ്രായം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. വിശുദ്ധര്‍ ചെയ്തിരുന്ന പല ഭക്ത്യാഭ്യാസങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ നമുക്ക് നമ്മുടെ മരിയഭക്തിയെ വിലയിരുത്താം

ദൈവത്തെ മാത്രം പ്രീതിപ്പെടുത്തണമെന്നും നമ്മുടെ അന്ത്യമായ ക്രിസ്തുവുമായി ഐക്യപ്പെടണമെന്നും സഹോദരങ്ങള്‍ക്ക് സന്മാതൃക നല്കണമെന്നുമുള്ളനിര്‍മ്മല നിയോഗമുണ്ടായിരിക്കുക

ഏകാഗ്രതയോടും മനപ്പൂര്‍വ്വമായ പലവിചാരങ്ങള്‍ ഒഴിവാക്കിയും പ്രാര്‍ത്ഥിക്കുക

തിടുക്കവും അലസതയും കൈവെടിഞ്ഞു ഭ്ക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കു

മാന്യമായതും ബഹുമാനപുരസരവും വളരെ ശാലീനവുമായ ശാരീരിക നിലപാടുകള്‍ പ്രാര്‍ത്ഥനയില്‍ സ്വീകരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.