ഞാന്‍ ഒരു അമ്മയാണ്…പരിശുദ്ധ മറിയത്തിന്റെ വെളിപെടുത്തല്‍ കേള്‍ക്കണോ..

പരിശുദ്ധ മറിയത്തെ നാം അമ്മേ മാതാവേ എന്നെല്ലാം വിളിക്കാറുണ്ട്. അത് അങ്ങനെയാണ് താനും. എങ്കിലും പരിശുദ്ധ അമ്മയുടെ അധരങ്ങളില്‍ നിന്നു തന്നെ അത് കേള്‍ക്കുമ്പോള്‍ എന്തൊരു സന്തോഷവും ആശ്വാസവുമാണ് നമുക്കുണ്ടാകുന്നതെന്നോ. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇക്കാര്യം പറയുന്നത് ഞാന്‍ ഒരു അമ്മയാണ്. ഞാന്‍ നിന്നെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.

അതുപോലെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അമ്മ നല്കുന്നുണ്ട്.
സാവധാനം പ്രാര്‍ത്ഥിക്കണമെന്നും സമയമെടുത്ത് പ്രാര്‍ത്ഥിക്കണമെന്നുമാണ് മാതാവിന്റെ നിര്‍ദ്ദേശം. ഞാന്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് എപ്പോഴും ചിന്തിക്കാതിരിക്കുക. എന്നെ സ്‌നേഹിക്കണമെന്ന് വാസ്തവത്തില്‍ നീ ആഗ്രഹിക്കുന്നെങ്കില്‍ ഇത്തരം ചിന്തകള്‍ നിന്നെ അലോസരപ്പെടുത്താതിരിക്കട്ടെയെന്നും നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെല്ലാം ആത്മാവില്‍ നിന്ന് നീക്കിക്കളയണമെന്നും തന്നെ ഓരോരുത്തരുടെയും ആത്മാവിലേക്ക് ക്ഷണിക്കണമെന്നും മാതാവ് ആവശ്യപ്പെടുന്നു.

മാതാവിന്റെ വാക്കുകളില്‍ വിശ്വസിച്ച് സ്വന്തം അമ്മയോട് എന്നതുപോലെ നമുക്ക് പരിശുദ്ധ അമ്മയോട് ഹൃദയം തുറക്കാം. സങ്കടങ്ങള്‍ പങ്കുവയ്ക്കാം. അമ്മ നമ്മെ ആശ്വസിപ്പിക്കുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.