മദര്‍ തെരേസ പ്രാര്‍ത്ഥിച്ച പരിശുദ്ധ അമ്മയോടുള്ള ഈ അഞ്ചു സെക്കന്റ് പ്രാര്‍ത്ഥനയുടെ ശക്തി അറിയണോ?

വിശുദ്ധ മദര്‍ തെരേസയ്ക്ക് പരിശുദ്ധ കന്യാമറിയത്തോട് ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഭക്തിയുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് അമ്മ തനിക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ വാങ്ങിത്തന്നതായി വിശുദ്ധ വിശ്വസിക്കുകയും ചെയ്തിരുന്നു. പരിശുദ്ധ അമ്മയോട് മദര്‍ തെരേസ പ്രാര്‍ത്ഥിച്ച നിരവധിപ്രാര്‍ത്ഥനകള്‍ നിലവിലുണ്ട്.

എങ്കിലും അവയില്‍ വച്ചേറ്റവും ശക്തിയുളളതും ഹ്രസ്വവുമായ പ്രാര്‍ത്ഥനയാണ് ഇവിടെ ചേര്‍ക്കുന്നത്. മാതാവേ, ഈശോയുടെ അമ്മേ ഇപ്പോള്‍ അമ്മ എന്റെയും അമ്മയായിത്തീരണമേ എന്നതാണ് ആ പ്രാര്‍ത്ഥന. ജീവിതത്തിലെ ചില ദിവസങ്ങളില്‍ നാം വളരെയധികം നിരാശപ്പെട്ടും സങ്കടത്തിലും ഉന്മേഷരാഹിത്യത്തിലും കഴിച്ചൂകൂട്ടാറുണ്ടല്ലോ. ഇത്തരം വേളകളില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കാനും സഹായം സ്വീകരിക്കാനും ഏറെ പ്രയോജനപ്പെടുമെന്നാണ് മദര്‍ തെരേസ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

അതുകൊണ്ട് മദര്‍ തെരേസയോട് ചേര്‍ന്ന് നമുക്കും ഈ പ്രാര്‍ത്ഥന ചൊല്ലാം. മാതാവേ ഈശോയുടെ അമ്മേ ഇപ്പോള്‍ അമ്മ എന്റെയും അമ്മയായിത്തീരണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.