അസാധ്യകാര്യങ്ങള്‍ക്കുവേണ്ടി ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

ഇറ്റലി: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥരായി തിരുസഭ പല വിശുദ്ധരെയും വണങ്ങുന്നുണ്ട. അതിലൊരാളാണ് കാസിയായിലെ വിശുദ്ധ റീത്ത. അടുത്തയിടെ കര്‍ദിനാള്‍ പെട്രോ പരോലിന്‍ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്കുന്നതിനിടയില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുകയുമുണ്ടായി. യു്‌ക്രെയ്‌നില്‍ സമാധാനം പുലരാന്‍വേണ്ടി റീത്താപുണ്യവതിയോട് പ്രാര്‍ത്ഥിക്കണമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്.

ജീവിതത്തില്‍ എത്രയോ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മള്‍. ഇനിയും വിളിപ്പാടകലെ എത്രയോ സ്വപനങ്ങള്‍ സാധ്യമാകാനിരിക്കുന്നു. അവയെല്ലാം നമുക്ക് റീത്താപുണ്യവതിയുടെകൈകളിലേക്ക് വച്ചുകൊടുക്കാം. പുണ്യവതി അതെല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അങ്ങനെ നമ്മുടെ ജീവിതത്തിലും റീത്താപുണ്യവതി അത്ഭുതം പ്രവര്‍ത്തിക്കട്ടെ

1457 മെയ് 22 ന് മരണമടഞ്ഞ റീത്തായെ 1900 ലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. മരണശേഷം പു്ണ്യവതിയുടെ മധ്യസ്ഥതയില്‍ അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു അരങ്ങേറിയത്. അഴുകാത്ത പുണ്യദേഹമാണ് റീത്തായുടേത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.