വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കൂ, പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷ നേടാം

വിശുദ്ധ സെബസ്്ത്യാനോസിന്റെ തിരുനാള്‍ ആചരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വീടുകള്‍ തോറുമുളള തിരുസ്വരൂപപ്രയാണങ്ങളും അമ്പു പ്രദക്ഷിണങ്ങളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ അതെത്രത്തോളം നടപ്പിലാക്കാന്‍ കഴിയും എന്നത് സംശയമാണ്.

എങ്കിലും സെബസ്ത്യാനോസിന്റെ അത്ഭുതശക്തിയെക്കുറിച്ച് നമുക്കാര്‍ക്കും തെല്ലും സംശയമുണ്ടാവാന്‍ തരമില്ല. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മാധ്യസ്ഥനായിട്ടാണ് വിശുദ്ധ സെബസ്ത്യാനോസിനെ നാം പൊതുവെ വണങ്ങുന്നത്.യൂറോപ്പില്‍ പ്ലേഗ് ബാധയുണ്ടായപ്പോള്‍ ജനങ്ങള്‍ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത് സെബസ്ത്യാനോസിനെയായിരുന്നുവെന്നും തുടര്‍ന്ന് രോഗസൗഖ്യമുണ്ടായെന്നും ചരിത്രം പറയുന്നു. അതുപോലെ യുദ്ധകാല ദുരിതങ്ങള്‍ക്കിടയിലും വിശുദ്ധന്‍ പ്രത്യേക അഭയകേന്ദ്രമായിരുന്നു. എന്നാല്‍ ഇതിന് മാത്രമല്ല ജീവിതത്തില്‍ നേരിടുന്ന ഏതുവിധത്തിലുളള അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ തക്ക ശക്തനാണ് രക്തസാക്ഷിയായ സെബസ്ത്യാനോസ്..

ജീവിതത്തില്‍ നാം പലവിധ അപകടങ്ങളെയും ഭീഷണികളെയും രോഗങ്ങളെയും നേരിടാറുണ്ടല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ സെബസ്ത്യാനോസിനെ വിളിച്ചപേക്ഷിക്കുക. വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.