വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൂടുതലും പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധനാണ് വാലന്റൈന്‍. എന്നാല്‍ വാലന്റൈന്‍ അതുമാത്രമാണോ?.
വസൂരിപോലെയുളള പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാം മാധ്യസ്ഥം യാചിക്കുന്ന സെബസ്ത്യാനോസ് എന്നതുപോലെ പ്ലേഗ് രോഗബാധയ്‌ക്കെതിരെയുള്ള മധ്യസ്ഥനാണ് വാലന്റൈന്‍. റോമിലെ ഭിഷഗ്വരനായിരുന്നു അദ്ദേഹം.
കത്തോലിക്കാസഭയിലെ ആദ്യത്തെ ഡോക്ടര്‍ വൈദികനും അദ്ദേഹമായിരുന്നു. മധ്യകാലഘട്ടത്തിലെ പതിനാല് ഹോളി ഹെല്‍പ്പേഴ്‌സില്‍ ഒരാളായും ഈ വിശുദ്ധനെ വണങ്ങിയിരുന്നു.