സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരമുളള മരിയന്‍ രൂപം

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരമുള്ള മരിയന്‍ രൂപം വെനിസ്വേലയിലാണ് ഉള്ളത്. 1570 ല്‍ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1983 ലാണ് ഈ രൂപം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 153 അടി ഉയരമുള്ള ചെമ്പു പ്രതിമയാണ് ഇത്.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിക്ക് 151 അടി ഉയരമാണ് ഉള്ളത്. വെര്‍ജിന്‍ ഓഫ് പീസ് എന്നാണ് ഈ മരിയന്‍രൂപം അറിയപ്പെടുന്നത്. സ്‌പെയ്ന്‍കാരനായ മാനുവല്‍ ദെ ല യാണ് ഇതിന്റെ ശില്പി. വെനിസ്വേലയിലെ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരമാണ് ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്, ലോകത്തിലേക്കു തന്നെ ഏറ്റവും ഉയരമുള്ള മരിയന്‍ രൂപമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.