ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവുമായി ബനധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധയാണ് ബെര്‍ണദീത്ത. മാതാവിന്റെ പ്രത്യക്ഷീകരണത്തിന് ശേഷം കന്യാമഠത്തില്‍ ചേര്‍ന്ന ബെര്‍ണദീത്ത ഫ്രാന്‍സിലെ കോണ്‍വെന്റിലാണ് പിന്നീടുള്ള ജീവിതം മുഴുവന്‍ ജീവിച്ചത്. നിരവധിയായ അസുഖങ്ങളിലൂടെ കടന്നുപോയ ജീവിതമായിരുന്നു ബെര്‍ണദീത്തയുടേത്. അതിന്റെ പരിസമാപ്തിയിലാണ് 35 ാം വയസിലുള്ള മരണവും. ഈസ്റ്റര്‍ ബുധനാഴ്ചയായിരുന്നു വിശുദ്ധയുടെ മരണം. ലോകം മുഴുവനുംവേണ്ടി തയ്യാറാക്കിവച്ചിരിക്കുന്ന സ്വര്‍ഗ്ഗലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരിക.. ഹല്ലേലൂയ ഹല്ലേലൂയ്യ ഹല്ലേല്ലൂയ്യ എന്ന്പറഞ്ഞുകൊണ്ടാണ് വിശുദ്ധ ബെര്‍ണദീത്ത മരണമടഞ്ഞത്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.