വിശുദ്ധ ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച് എന്തറിയാം?

ആഗസ്തീനോസിന്റെ അമ്മയെക്കുറിച്ച് നമുക്കെല്ലാം അറിയാം. മോണിക്ക. മോണിക്ക പുണ്യവതിയാണെന്നും നമുക്കറിയാം. എന്നാല്‍ വിശുദ്ധ ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച് നമുക്കെന്തറിയാം? ഡൊമിനിക്കിന്റെ അമ്മയുടെ പേരാണ് അസായിലെ ജോവന്ന. 1828 ല്‍ പോപ്പ് ലിയോ പന്ത്രണ്ടാമനാണ് വാഴ്്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തിയത്. ഈ അമ്മയുടെ ജീവിതത്തെക്കുറിച്ച് വളരെകുറച്ച്് കാര്യങ്ങള്‍ മാത്രമേ നമുക്കറിയൂ. എങ്കിലും ഓഗസ്റ്റ് രണ്ടാം തീയതി ഈ പുണ്യചരിതയുടെ പാവന സ്മരണ ഡൊമിനിക്കന്‍സഭാംഗങ്ങള്‍ ആചരിക്കാറുണ്ട്. വിശുദ്ധ ഡൊമിനിക്കാണ് ഡൊമിനിക്കന്‍സഭയുടെ സ്ഥാപകന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.