വൈരുദ്ധ്യങ്ങള്‍ അവസാനിപ്പിച്ച് സാഹോദര്യഭാവത്തോടെ ജീവിക്കുക: മാര്‍പാപ്പ

ലിസ്ബണ്‍: വൈരുദ്ധ്യങ്ങള്‍ അവസാനിപ്പിച്ച് സാഹോദര്യഭാവത്തോടെ ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍പാപ്പ പോര്‍ച്ചുഗലിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയും സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങിയ സംഘത്തോടായി സംസാരിക്കുകയായിരുന്നു. പ്രത്യാശയുടെ അവസാന പ്രവര്‍ത്തിമേഖല സാഹോദര്യമാണ്. ക്രിസ്തുവില്‍ നിന്നാണ് നാം സാഹോദര്യം പഠിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യബോധം വളര്‍ത്തിയെടുക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളും വീക്ഷണവ്യത്യാസങ്ങളും ഉപേക്ഷിച്ച് പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിന്റെയും നമ്മെതന്നെ സഹോദരങ്ങള്‍ എന്ന നിലയില്‍ തിരിച്ചറിയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പാപ്പ സംസാരിച്ചു.

ആഗസ്റ്റ് ഒന്നിന് ആരംഭിച്ച ലോകയുവജനസംഗമം ആറിന് സമാപിക്കും. പോര്‍ച്ചുഗല്ലിലെത്തിയ പാപ്പ ഫാത്തിമായും സന്ദര്‍ശിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.