കാര്‍ ഡ്രൈവേഴ്‌സിന്റെ പേട്രണ്‍ സെയന്റ് ആരാണെന്നറിയാമോ?

റോമിലെ വിശുദ്ധ ഫ്രാന്‍സിസാണ് കാര്‍ ഡ്രൈവേഴ്‌സിന്റെ പേട്രണ്‍ സെയ്ന്റ് ഇങ്ങനെയൊരു സ്ഥാനം റോമിലെ വിശുദ്ധ ഫ്രാന്‍സിസിന് നല്കാന്‍ കാരണം എപ്പോഴും ഒരു മാലാഖ കയ്യില്‍ വിളക്കുമേന്തി ഫ്രാന്‍സിസീനെ വഴിനടത്തിയിരുന്നു എന്നതാണ്.

വിശുദ്ധ എവിടെ പോയാലും അവിടെയെല്ലാം മാലാഖ പിന്നാലെയുണ്ടാകും. എന്നാല്‍ ഈ മാലാഖയെ വിശുദ്ധയ്ക്ക് മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് മാലാഖയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. മാലാഖയുടെ വെളിച്ചം കൂടെയുളളതിനാല്‍ രാത്രികാലങ്ങളില്‍ പോലും പുറമേയ്ക്ക് പ്രകാശമില്ലാതെ എഴുതാനും വായിക്കാനും വിശുദ്ധയ്ക്ക് സാധിച്ചിരുന്നു.

ഇക്കാരണത്താലാണ് വിശുദ്ധയോട് രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകമായ മധ്യസ്ഥം തേടുന്നത്. ദൈവികമായ സംരക്ഷണം ഇതുവഴി ലഭിക്കുന്നുവെന്നാണ് വിശ്വാസം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.