വിശുദ്ധ ജോണ്‍ മരിയ വിയാനി വൈദികരെ പഠിപ്പിച്ച പ്രാര്‍ത്ഥന

കുമ്പസാരക്കൂടിന്റെ അപ്പസ്‌തോലനായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനി. ആഴ്‌സിലെ വൈദികനായിരുന്ന അദ്ദേഹം എത്രയോ പേരെയാണ് മാനസാന്തരാനുഭവത്തിലേക്ക് നയിച്ചത്. വിശുദ്ധ കുര്‍ബാനയോട് അങ്ങേയറ്റം ഭക്തിയുള്ള വിശുദ്ധനുമായിരുന്നു. അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനായിവൈദികര്‍ക്കായി അദ്ദേഹം ഒരു പ്രാര്‍ത്ഥന നല്കിയിട്ടുണ്ട്. നമ്മളില്‍പലര്‍ക്കും പരിചിതമായ പ്രാര്‍ത്ഥനകൂടിയാണ് അത്. ഏതാണ് ആ പ്രാര്‍ത്ഥനയെന്നല്ലേ..

ഇതെന്റെ ആദ്യബലി പോലെയും ഇതെന്റെ അന്ത്യബലിപോലെയും ഇതെന്റെ ഏകബലിപോലെയും ആയിരിക്കട്ടെ.

വൈദികര്‍ക്ക് മാത്രമല്ല വിശ്വാസികളായ നമ്മുക്കും ഈ പ്രാര്‍ത്ഥന ബാധകമാണ്. ഈ പ്രാര്‍ത്ഥനയുടെ മഹത്വം തിരിച്ചറിഞ്ഞ് വിശുദ്ധ കുര്‍ബാനയ്ക്കായി അണയുമ്പോള്‍ നമുക്കും ഈ പ്രാര്‍ത്ഥന ചൊല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.