സ്വന്തം മാംസത്തോടും രക്തത്തോടുമുള്ള മനുഷ്യന്റെ ക്രൂരത ലജ്ജാവഹം’ അബോര്‍ഷനെക്കുറിച്ച് ഈശോ പറയുന്നത് കേട്ടോ

അബോര്‍ഷന്‍ എന്ന തിന്മയെക്കുറിച്ചുള്ള യേശുവിന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ്. അതില്‍ യേശുവിന്റേതായി വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

സ്വന്തം മാംസത്തോടും രക്തത്തോടുമുള്ള മനുഷ്യന്റെ ക്രൂരത ലജ്ജാവഹമാണ്. ഒഴിവാക്കേണ്ട ഒരസൗകര്യമോ വിപത്തോ ആയിട്ടാണ് ചിലര്‍ കുഞ്ഞുങ്ങളെ കണക്കാക്കുന്നത്. ആരു ജീവിക്കണം,ആരു മരിക്കണം എന്നു സ്വയം തീരുമാനമെടുക്കാനും ഇത്ര സ്പഷ്ടമായ പാപം ചെയ്യാനും മനുഷ്യന് നാണമില്ലാതായിരിക്കുന്നു. ഇതേക്കുറിച്ചവന്‍ കൂടുതലൊന്നും ചിന്തിക്കാന്‍ മിനക്കെടുന്നില്ല. ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരും മൂല്യ്മില്ലാത്തവരുമാണെന്ന് കല്പിക്കുന്നത് നാണമില്ലായ്മയാണ്. പാപത്തെ ആലിംഗനം ചെയ്യുകയാണ് മനുഷ്യന്‍. മനുഷ്യവര്‍ഗ്ഗത്തിന്റെ അപരാധം അത് എത്രസ്പഷ്ടമാണ്. ലജ്ജാവഹമാണ്. എന്നിട്ടും ഇപ്പോഴെന്നതുപോലെ ഭൂതകാലത്തിലും ഭാവികാലത്തിലും ചെയ്തുപോരുന്ന പാപങ്ങളെ മാനവര്‍ അവഗണിക്കുകയാണ്.

അബോര്‍ഷന്‍ എന്ന മാരകപാപത്തില്‍ നി്ന്ന് നമുക്ക് ഓടിയകലാം. അറിഞ്ഞോ അറിയാതെയോ ഈ പാപത്തിന് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ പശ്ചാത്തപിച്ച് ദൈവത്തോട് മാപ്പു ചോദിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.