ഒരു വിശുദ്ധനാകാനാണോ ആഗ്രഹം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്ന ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ

വിശുദ്ധിയിലേക്കാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.പക്ഷേ വിശുദ്ധി അതിന്റെ പൂര്‍ണ്ണതയില്‍ സ്വന്തമാക്കാന്‍ നമുക്ക് ഇനിയും സാധി്ച്ചിട്ടില്ല. ഈ അവസ്ഥയില്‍ വിശുദ്ധരാകാന്‍ ആഗ്രഹിക്കുന്നവരോടായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത് ഇതാണ്:

1 നമ്മളാരും നമ്മുടെ പ്രതിസന്ധികളില്‍ തനിച്ചല്ല. ഈശോ നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസത്തിലേക്ക് നമ്മള്‍ വളരണം. തിന്മയുടെ ആക്രമണം ഉണ്ടാകുമ്പോള്‍ ഈശോയില്‍ ആശ്രയിക്കുക

2 ക്രിസ്തുവുമായുള്ള ബന്ധത്തിലാകാന്‍ വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവുമായി ആഴമായ ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാനം. ക്രിസ്തുവുമായി അഭേദ്യമായ വിധത്തിലൊരു ബന്ധത്തിലേക്ക് നമുക്ക് വളരാന്‍ സാധിക്കണം.

3 വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ ഒരിക്കലും ഭയക്കരുത്
സുരക്ഷിതത്വം നോക്കി മാത്രമായിരിക്കരുത് സുവിശേഷപ്രഘോഷണം നടത്തേണ്ടത്. ഏതു സമയത്തും മറ്റുള്ളവരോട് നാം വിശ്വാസം പങ്കുവയ്‌ക്കേണ്ടതുണ്ട്
.

4 നമ്മുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ക്രിസ്തുവില്‍ കണ്ടെത്തുക

5 ക്രിസ്തുവില്‍ പൂര്‍ണ്ണമായും ആശ്രയത്വം കണ്ടെത്തുക. അവിടുന്നില്‍ ശരണം വയ്ക്കുക.

6 നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നത് ക്രിസ്തുവാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.