കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് മാധ്യസ്ഥം ചോദിക്കേണ്ട വിശുദ്ധ

കണ്ണ് സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍പ്രത്യേകം മാധ്യസ്ഥം യാചിക്കേണ്ട വിശുദ്ധയാണ് ലൂസി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രക്തസാക്ഷി കന്യകയാണ് ലൂസി.

പേഗന്‍ ദൈവത്തെ ആരാധിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ലൂസിക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. ലൂസിക്ക് ചുറ്റും തീ കൂട്ടി അവളെ ചുട്ടുകൊല്ലാനാണ് ആദ്യം ശ്രമിച്ചത്, അതോടൊപ്പം തിളച്ച എണ്ണ അവളുടെ തലയിലൂടെയും ഒഴിച്ചു. ഈ വേദനകളെല്ലാം സഹിക്കാന്‍ ലൂസിക്ക് സാധിച്ചു.

ഒടുവില്‍ അവളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. അതുകൊണ്ടാണ് നേത്രരോഗങ്ങളുടെ മധ്യസ്ഥയായി ലൂസിയെ വണങ്ങുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.