വിശുദ്ധ ലൂയിസ് മാര്‍ട്ടിന് ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വചനം ഏതായിരുന്നുവെന്ന് അറിയാമോ

വിശുദ്ധ ലൂയിസ് മാര്‍ട്ടിന്‍ എന്നതിനെക്കാള്‍ കൂടുതല്‍ അറിയപ്പെടുന്നത് ഒരു പക്ഷേ വിശുദ്ധ കൊച്ചുത്രേസ്യയുടെ പിതാവ് എന്ന് പറയുമ്പോഴായിരിക്കും. വിശുദ്ധയുടെ വിശുദ്ധരായ മാതാപിതാക്കളാണ് ലൂയിസ് മാര്‍ട്ടിനും ഭാര്യ സെലിനും. നിരവധി സഹനങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു മാര്‍ട്ടിന്‍. എങ്കിലും അദ്ദേഹം ദൈവത്തിലുളള പ്രത്യാശ കൈവിട്ടില്ല. മാര്‍ട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട തിരുവചനമായിരിക്കാം അദ്ദേഹത്തെ ഇക്കാര്യത്തില്‍ കാത്തുസംരക്ഷിച്ചത്. ഏതായിരുന്നു വിശുദ്ധ മാര്‍ട്ടിന്റെ പ്രിയവചനം എന്നോ

അബ്രാം ഭയപ്പെടേണ്ടാ ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.( ഉല്പത്തി 15:1)

മാര്‍ട്ടിനെപോലെ ഈ വചനം നമുക്കും ഏറ്റുപറയാം. പലകാരണങ്ങളെ പ്രതി നാം ഭയപ്പെട്ടുനില്ക്കുന്ന അവസ്ഥയിലായിരിക്കാം. പക്ഷേ ദൈവം നമ്മെ കാണുന്നുണ്ട്. അവിടുന്ന് നമുക്ക് പ്രതീക്ഷ നല്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഇങ്ങനെ ഏറ്റുപറയാം
ഞാന്‍ ഭയപ്പെടുകയില്ല. കര്‍ത്താവ് എനിക്ക് പരിചയാണ്. അവിടുന്ന് എനിക്ക് വലിയ പ്രതിഫലം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.