തിന്മയ്‌ക്കെതിരെ പോരാടാന്‍ മിഖായേല്‍ മാലാഖയുടെ സംരക്ഷണം തേടൂ

നാരകീയശക്തികളോടുള്ള പോരാട്ടത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം വളരെ ഫലദായകവും ശക്തിമത്തുമാണ്.. ദൈവത്തെ പോലെ ആരുണ്ട് എന്നാണ് മിഖായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
തിന്മയ്‌ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയോട് നമുക്ക്പ്രാര്‍ത്ഥിക്കാം. വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇതുകൂടാതെ മിഖായേലിന് നമ്മെതന്നെ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക.

വിശുദ്ധ മിഖായേലേ എന്നെയും എന്റെ കുടുംബത്തെയും വരുമാനമാര്‍ഗ്ഗത്തെയും പ്രിയപ്പെട്ടവരെയും എല്ലാവിധ തിന്മകളില്‍ നിന്നും സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷി്ക്കണമേ. എന്നെ ഞാന്‍ പൂര്‍ണ്ണമായും അവിടുത്തേക്ക് സമര്‍പ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.