പരിശുദ്ധ അമ്മയും രക്ഷാകരജീവിതവും തമ്മിലുളള ബന്ധത്തെക്കുറിച്ചറിയാമോ

രകഷാകരസംഭവവുമായി പരിശുദ്ധ അമ്മയ്ക്കുള്ള ബന്ധം അഭേദ്യമായവിധത്തിലുള്ളതാണ്. സഭാപിതാക്കന്മാരും വേദപാരംഗതരു വിശുദ്ധരും എല്ലാം ഇതേക്കുറിച്ച് വളരെ ആധികാരികമായി അഭിപ്രായപ്പെട്ടിട്ടുള്ളവരാണ്.

അതുപോലെ കാലാകാലങ്ങളിലുള്ള മാര്‍പാപ്പമാരും ഇതേ സത്യം പ്രഘോഷി്ച്ചവരാണ്.

പതിനൊന്നാം പിയൂസ് മാര്‍പാപ്പ പറയുന്നത് ഇങ്ങനെയാണ്: തന്റെ പുത്രന് ജന്മം നല്കിയതിലൂടെ മറിയം മരണത്തിന്റെ അടയ്ക്കപ്പെട്ട വാതായനം തുറക്കപ്പെടാന്‍ കാരണമായി. അടഞ്ഞിരുന്ന പാതാളത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ട.അങ്ങനെ മരിച്ചവര്‍ക്ക് നിത്യതയിലേക്കുള്ള കവാടം മറിയം തുറന്നുനല്കി.

ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ പറയുന്നത് ഇപ്രകാരമാണ്. അവാച്യമായ സഹനങ്ങളേറ്റു മരിച്ച പുത്രനോടുകൂടി ഏറ്റം സഹിക്കുകും മാതാവെന്ന തന്റെ അവകാശങ്ങള്‍ മനുഷ്യരക്ഷയ്ക്കുവേണ്ടി ഉപേക്ഷിച്ചുകൊണ്ട് തന്നാലാവുന്നവിധത്തില്‍ പുത്രനെ ബലിയര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്തുവിനോടുകൂടി മനുഷ്യകുലത്തെ അവള്‍ വീണ്ടെടുത്ത്ു എന്ന് യഥാര്‍ത്ഥത്തില്‍ നമുക്ക് പറയാം.

വിശുദ്ധ ഇരേണവൂസ്പറയുന്നത്, മറിയം നമ്മുടെ രക്ഷയുടെ കാരണം തന്നെയെന്നാണ്. മാര്‍ അപ്രേം പറയുന്നത് , ആദ്യഹവ്വയിലൂടെ മരണവും അന്ധകാരവും ലോകത്തിലേക്ക് കടന്നുവന്നു. മനുഷ്യവംശത്തിന് പ്രഭാവസ്ത്രം നഷ്ടമായി. അശുദ്ധിയുടെ വസ്ത്രം ധരിച്ച് മനുഷ്യന് പറുദീസയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. എന്നാല്‍ മറിയമാകട്ടെ രണ്ടാമത്തെ ആദമായ മിശിഹായ്ക്ക് പുതിയ കൃപാവസ്ത്രം നലക്ി. അതിലൂടെമനുഷ്യകുലം മുഴുവനും എന്നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.