ദുഷ്ടാരൂപികളെ ഓടിക്കാന്‍ മാലാഖമാരുടെ രാജ്ഞിയോട് പ്രാര്‍ത്ഥിക്കാം

നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ് പരിശുദ്ധ അമ്മ. അതുകൊണ്ടുതന്നെ എല്ലാവിധ ദുഷ്ടാരൂപികളെയും എതിര്‍ത്തുതോല്പിക്കാന്‍ കഴിവുള്ളവളുമാണ് അവള്‍. ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ നമുക്ക് ദുഷ്ടാരൂപികളില്‍ നിന്നുള്ള അക്രമം ഏറ്റുവാങ്ങേണ്ടതായി വന്നേക്കാം. ഈ അവസരങ്ങളിലെല്ലാം നാം മാതാവിന്റെ മാധ്യസ്ഥം യാചിക്കണം. അമ്മ നമ്മുടെ സഹായത്തിനെത്തും.

ദുഷ്ടാരൂപികളെ ഓടിക്കാനുള്ള ജപം.

മഹത്വപൂര്‍ണ്ണയായ സ്വര്‍ഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തല തകര്‍ക്കുവാനുള്ള ശക്തി അങ്ങേയ്ക്കുണ്ട്. അതിനുള്ള കല്പനയും ദൈവത്തില്‍ നിന്ന് അങ്ങേയ്ക്കുണ്ടല്ലോ. ആകയാല്‍ ഞങ്ങളുടെ സ്വര്‍ഗ്ഗീയ ദുതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി അയ്ക്കണമെന്ന് വിനയപൂര്‍വ്വം ഞങ്ങള്‍ അപേക്ഷിക്കുന്നു. അവര്‍ അങ്ങയുടെ കല്പന അനുസരിച്ചും അങ്ങയുടെ ശക്തിയാലും നാരകീയശക്തികളെ പിന്തുടര്‍ന്ന് തോല്പിച്ചോടിച്ച് നരകാഗ്നിയില്‍ തള്ളിക്കളയട്ടെ.

ദൈവത്തെ പോലെ ആരുണ്ട്. മാലാഖമാരേ മുഖ്യദൂതന്മാരേ, ഞങ്ങളെ കാത്തുരകഷിക്കണമേ. കരുണയുള്ള നല്ല അമ്മേ അങ്ങാണ് ഞങ്ങളുടെ സ്‌നേഹവുംപ്രത്യാശയും. ദൈവമാതാവേ അങ്ങയുടെ മാലാഖമാരെ അയച്ച് ദുഷ്ടാരൂപികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.