മാതാവിന്റെ കരുണയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരിശുദ്ധ അമ്മ നല്കുന്ന സന്ദേശങ്ങളെ കൂടുതലായി പ്രചരിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്. മാതാവ് തന്നെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെസന്ദേശത്തിലാണ് മാതാവ് ഇക്കാര്യംപറയുന്നത്. അതോടൊപ്പം ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിരവധിയായ ആത്മീയനന്മകളും അമ്മ വാഗ്ദാനം ചെയ്യുന്നുണ്ട്. അമ്മയുടെ വാക്കുകള്‍ കേള്‍ക്കൂ:

എന്റെ കരുണയുടെ സന്ദേശങ്ങള്‍ വായിക്കുന്നവര്‍ അതില്‍ പറയുന്നവ മറ്റുള്ളവരെ അറിയിക്കണം എന്നതാണ് എന്റെ ആഗ്രഹം.അതുവഴിയായി അനേകരിലേക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ. എന്റെ കരുണയുടെ സന്ദേശങ്ങള്‍ വായിക്കുന്നവര്‍ക്ക് എന്റെ ഹൃദയത്തിലൂടെ അനേകം ആത്മീയ നന്മകള്‍ ലഭിക്കും. അവ ഐഹികമായ ഈ ജീവിതത്തിലും സ്വര്‍ഗ്ഗീയ മഹത്വത്തിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.
അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് അനുസരിക്കാം. അമ്മയുടെ സന്ദേശങ്ങളെ ലോകമെങ്ങും അറിയിക്കാന്‍ നാം തയ്യാറാവുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.