ഇതുപോലെ നമ്മെ ശക്തിപ്പെടുത്തുന്ന മറ്റൊരു വചനമുണ്ടോ?

ചില വചനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എത്ര വായിച്ചാലും അവയോടുളള പുതുമ അവസാനിക്കുകയില്ല. അവ നല്കുന്ന ആശ്വാസം സീമാതീതവുമായിരിക്കും. കാരണം നാം കടന്നുപോകുന്ന പ്രശ്‌നത്തിനുളള കൃത്യമായ മറുപടിയും ആശ്വാസവുമായിരിക്കും പ്രസ്തുത വചനം. ജീവിതത്തില്‍ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളില്‍, എല്ലാം തകര്‍ന്നുവെന്ന് കരുതുന്ന നിമിഷങ്ങളില്‍ നമ്മുക്ക് മുന്നോട്ടുകുതിക്കാനുള്ള ശക്തിയും പ്രതീക്ഷയും നല്കുന്നത് അത്തരമൊരു വചനമായിരിക്കും.

ഇങ്ങനെ ജീവിതത്തില്‍ നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക്, തകര്‍ന്നിരിക്കുന്നവര്‍ക്ക് ആത്മബലം വീണ്ടെടുക്കാനുള്ള ശക്തി നല്കുന്ന മനോഹരമായ വചനമാണ് ഏശയ്യ 41:10.

ഏതാണ് ഈ വചനമെന്നല്ലേ പറയാം

ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്,.സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.

ഇതുപോരേ നമുക്ക് ആശ്വസിക്കാന്‍..? ഇതുപോരേ നമുക്ക് ശക്തിപ്പെടാന്‍? ഇതുപോരേ ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.