ദൈവത്തിന് ഇതുപോലെ കലിയുള്ള മറ്റൊന്നില്ല, കൃപാസനം ജോസഫച്ചന്‍ പറഞ്ഞത് കേട്ടോ…

ദൈവത്തിന് ഏററവും ദേഷ്യം പിറുപിറുപ്പാണെന്ന് കൃപാസനം ജോസഫച്ചന്‍.

ബുദ്ധിയും ബോധവുമില്ലാത്ത വിശ്വാസികളാണ് പിറുപിറുത്തുകൊണ്ട് നടക്കുന്നത്. ബു്ദ്ധിയുളളവര്‍ ഹൃദയത്തില്‍ സംഗ്രഹിക്കുകയേ ഉളളൂ, മറിയത്തെപോലെ. നിലവിലുള്ള വിശ്വാസത്തെ നിലവാരമുളള വിശ്വാസത്തിലേക്ക് വളര്‍ത്താന്‍ നാം ചെയ്യേണ്ടത് അവന്‍ പറയുന്നതുപോലെ ചെയ്യുകയാണ്.

പക്ഷേ പലരും അവന്‍ പറയുന്നതുപോലെ ചെയ്യും. എന്നാല്‍ പിറുപിറുത്തുകൊണ്ടായിരിക്കും അവര്‍ ചെയ്യുന്നത്. പിറുപിറുപ്പ് ദൈവത്തിന് ഇഷ്ടമില്ല.
ഇരുപത്തിനാലു മണിക്കൂറും ബൈബിള്‍ വായിക്കുകയും ജപമാലചൊല്ലുകയും ചെയ്തതോടെ താന്‍ പവര്‍ഫുള്ളായെന്നും അച്ചന്‍ ഈ സന്ദേശത്തില്‍ പറയുന്നു.

നൂറ്റമ്പതുപേരെ താന്‍ അക്കാലങ്ങളില്‍ വ്യക്തിപരമായി കണ്ട് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ അതിന്റെയൊന്നിന്‍െയും പേരില്‍ കര്‍ത്താവിനോട് ബാര്‍ഗെയ്ന്‍ ചെയ്യാന്‍ താന്‍ പോയിട്ടുമില്ല. മണ്ടന്മാരാണ് എന്തിന്റെയെങ്കിലുമൊക്കെ പേരില്‍ ബാര്‍ഗെയ്ന്‍ ചെയ്യാന്‍പോകുന്നത്. ബുദധിയുള്ളവര്‍ എല്ലാംഹൃദയത്തില്‍ സംഗ്രഹിക്കുകയേയുള്ളൂ.

എന്തെങ്കിലും ഇ്ഷ്യൂസ് ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ അത് വിശ്വാസം അപഗ്രേഡ് ചെയ്യാന്‍ കര്‍ത്താവ് തരുന്നതാണെന്ന് മനസ്സിലാക്കണം. വാല്യൂ ആഡ് ചെയ്യാന്‍ദൈവം തരുന്ന അവസരമാണത്. പരീക്ഷ ഉണ്ടായാല്‍ പോര. അത് വിജയിക്കണമല്ലോ.

പരാതി പറച്ചിലോ സങ്കടം പറച്ചിലോ മറ്റുള്ളവരോട്ു പറച്ചിലോ ഒന്നും വേണ്ട. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുക.മാതാവിനെ പോലെ.. ജീവിതം കുറച്ചു തിളച്ചുമറിഞ്ഞുകഴിയുമ്പോള്‍ പിന്നീട് ശാന്തമായിക്കോളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.