എല്ലാ ദിവസവും ഈ സങ്കീര്‍ത്തനം ചൊല്ലൂ, ദൈവത്തിന് നമ്മോടു കൂടുതല്‍ സ്‌നേഹം തോന്നും

ഇതാ ഒരു പ്രഭാതം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ജീവിതകാലയളവില്‍ ദൈവം നമുക്ക് എന്തുമാത്രം നന്മകളാണ് നല്കിയിരിക്കുന്നത്. പക്ഷേ അവയ്‌ക്കൊക്കെ നാം ദൈവത്തോട് നന്ദി പറഞ്ഞിട്ടുണ്ടോ.. നന്ദിയില്ലാത്ത മനുഷ്യന്‍ ജീവനില്ലാത്ത ശരീരം പോലെ മൃതമാണ്.

ദൈവം മനുഷ്യരില്‍ നിന്ന് നന്ദി ആഗ്രഹിക്കുന്നുണ്ട് എന്നതിന് പത്തുകുഷ്ഠരോഗികളുടെ സംഭവം വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന് നമ്മില്‍ നിന്ന് നന്ദി ചോദിച്ചുവാങ്ങേണ്ട കാര്യമില്ല. പക്ഷേ അതു കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. അനുദിന ജീവിതത്തിലെ എല്ലാ നന്മകള്‍ക്കുമായി ദൈവത്തിന് നന്ദി പറയാന്‍ ഏറെ സഹായകരമാണ് സങ്കീര്‍ത്തനം 103. കര്‍ത്താവിന് നന്ദി പറഞ്ഞ് അവിടുത്തെ വാഴ്ത്തുന്ന സങ്കീര്‍ത്തനഭാഗമാണ് ഇത്. ഈ ഭാഗം നമുക്ക് എല്ലാദിവസവും ചൊല്ലാം.

നന്ദി നിറഞ്ഞ ഹൃദയത്തെ, വ്യക്തികളെ ദൈവത്തിന് ഉപേക്ഷിക്കാനാവില്ല. ദൈവം നമ്മെ സ്‌നേഹിക്കാനും ഈ സങ്കീര്‍ത്തനഭാഗം ഏറെ സഹായകരമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.