നാം പീഡ സഹിക്കാന്‍ ഇടയാകുന്നത് എന്തുകൊണ്ട്?

ക്രിസ്തീയ ജീവിതത്തില്‍ സഹനങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. സഹനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആത്മീയത ക്രിസ്തീയ വിശ്വാസത്തില്‍ ഇല്ലതാനും. എന്നാല്‍ നാം സഹിക്കുന്ന എല്ലാ സഹനങ്ങളും ദൈവഹിതപ്രകാരമാണോ? സഹനങ്ങളെ മഹത്വപ്പെടുത്തി സംസാരിക്കേണ്ടിവരുമ്പോള്‍ പലപ്പോഴും ഉള്ളില്‍ തോന്നിയിട്ടുള്ള വിചാരമാണ് ഇത്. ഒരാള്‍ തന്റെ ജീവിതം വഴി അനുഭവിക്കേണ്ടിവരുന്ന എല്ലാ സഹനങ്ങളും ദൈവം നല്കുന്നവയായിരിക്കണം എന്നില്ല. അതായത് സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമായും ഒരാള്‍ക്ക് സഹിക്കേണ്ടിവരാം. പീഡകള്‍ നേരിടേണ്ടിവരാം.

1 പത്രോസ് 4:15 ഇക്കാര്യമാണ് പറയുന്നത്,
നിങ്ങളിലാരും തന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌ക്കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡ സഹിക്കാന്‍ ഇടയാകരുത്.

അതെ, നമ്മുടെ പീഡകള്‍ക്ക് വിലയുണ്ടാകണമെങ്കില്‍ അത് ക്രിസ്തുവിനെ പ്രതി സഹിക്കുമ്പോഴാണ്.
അക്കാര്യം വിശുദ്ധ പത്രോസ് തുടര്‍ന്നുപറയുന്നുമുണ്ട്.

ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡ സഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
1 പത്രോസ് 4:16

അതുകൊണ്ട് സഹിക്കേണ്ടിവരുന്ന എല്ലാ ദുരനുഭവങ്ങളെയും മഹത്വപ്പെടുത്താതെ, ഞാന്‍ ചെയ്ത തെറ്റിന്റെ ഫലമായാണോ ഈ സഹനങ്ങളെന്ന് ആത്മശോധന നടത്തുക. തിരുത്തുക. പശ്ചാത്തപിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.