ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയിലുളള പങ്കാളിത്തത്തിന്റെ പ്രാധാന്യം

സഭയുടെ ഹൃദയമാണ് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന. ഞായറാഴ്ചയാണ് നാം കര്‍ത്താവിന്റെ ദിവസമായി ആചരിക്കുന്നത്. അതുകൊണ്ടാണ് ഞായറാഴ്ചകളിലെ ദിവ്യബലിയിലെ പങ്കാളിത്തം പ്രധാനപ്പെട്ടതായി കാണുന്നത്.ഞായറാഴ്ചകളില്‍ നാം ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് ദൈവത്തിന്റെ ആവശ്യമാണോ?

ഒരിക്കലുമല്ല. മറിച്ച് ഞായറാഴ്ചകളിലെന്നല്ല ഏതു ദിവസത്തെയും ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മുടെ ആത്മീയമായ ഉന്നതിക്ക്, വളര്‍ച്ചയ്ക്ക് അതാവശ്യമാണ്.

ഞായറാഴ്ചകളിലെ ഭ്ക്തിപൂര്‍വ്വമായ ദിവ്യബലിയിലെ പങ്കാളിത്തം വഴി നാം നമ്മുടെ ജീവിതത്തിന്‌റെ മുന്‍ഗണന ദൈവത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതലക്ഷ്യം ദൈവോന്മുഖമായിത്തീരുന്നു.

ദിവ്യബലിയുടെ ശരിയായ അര്‍ത്ഥം നാം മനസ്സിലാക്കിയിരുന്നുവെങ്കില്‍ സന്തോഷം കൊണ്ട് മരിച്ചുപോകുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം നമുക്ക് ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്തത്ര അര്‍ത്ഥവും മഹിമയും വിശുദ്ധ കുര്‍ബാനയിലുണ്ട്.

നന്ദി പറയാനുള്ള അവസരമാണ് ഓരോ ദിവ്യബലിയും. ദൈവവുമായി നാം ആഴപ്പെട്ട ബന്ധത്തിലേക്ക് അതിലൂടെ വളരുകയും ചെയ്യുന്നു. അതുകൊണ്ട് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് മറ്റെന്തിനെക്കാളും പ്രാധാന്യം നാം കൊടുക്കണം. നാം മറ്റുള്ളവരെ അതിലേക്ക് അടുപ്പിക്കുകയും വേണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.