ഉത്കണ്ഠകളെ ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടിലേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കൂ

ഉത്കണ്ഠകള്‍ നമ്മുടെ ജീവിതങ്ങളെ ഇരുണ്ട പാതയിലേക്കാണ് നയിക്കുന്നത്. അത് നമ്മുടെ ചിന്തകളെയും ഹൃദയത്തെയും അപകടകരമായ വഴിയില്‍ കൊണ്ടുചെന്നെത്തിക്കുന്നു. ദൈവം ഒരിക്കലും നമ്മുടെ പ്രതീക്ഷകളെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഉത്കണ്ഠകള്‍ നമ്മെ ഞെരുക്കുമ്പോള്‍ നാം ചെയ്യേണ്ടത് അവയെല്ലാം ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കുക എന്നതാണ്. അവയെല്ലാം കുരിശിന്‍ചുവട്ടിലേക്ക് സമര്‍പ്പിച്ച് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

എന്റെ രക്ഷകാ എന്റെ ദൈവമേ എന്നെ ഓര്‍മ്മിക്കണമേ.. എന്റെ രക്ഷകാ എന്റെ ദൈവമേ എന്നെ തള്ളിക്കളയരുതേ. എന്റെ ഹൃദയത്തിലെ ഉത്കണ്ഠകളെല്ലാം ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്നെ സഹായിക്കണമേ. എന്നോട് കരുണ കാണിക്കണമേ.

അവിടുന്നാണല്ലോ എന്നെ അമൂല്യമായ തിരുരക്തത്താല്‍ വീണ്ടെടുത്തത് ജീവിതത്തിലെ വിവിധ സാഹചര്യങ്ങള്‍ എന്നെ ആശങ്കപ്പെടുത്തുമ്പോള്‍ അവിടുത്തെ പ്രശാന്തമായ സ്വരം, ശാന്തമാകുക എന്നും ഭയപ്പെടരുത് എന്നുമുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ ആശ്വസിപ്പിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.