നുണ പറയുന്നവരേ നിങ്ങള്‍ നുണ പറയുന്നത് എന്തുകൊണ്ട്?

നുണ പറയാത്തവരായി ആരെങ്കിലുമുണ്ടാവുമോ. തീരെ ചെറിയൊരു നുണയെങ്കിലും? ഇല്ല എന്നുതന്നെയാണ് സത്യസന്ധമായ ഉത്തരം. പക്ഷേ ചിലര്‍ക്ക് നുണ ഒഴിയാബാധ പോലെയാണ്. എന്തിനും ഏതിനും നുണ പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തില്‍ നുണയന്‍ ആരാണ്. സാത്താനെ നുണയനും നുണയന്റെ പിതാവുമായി ബൈബിള്‍ വിശേഷിപ്പിക്കുന്നുണ്ട്. തിന്മയുടെ സാന്നിധ്യമാണ് നമ്മെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം. ഏറിയോ കുറഞ്ഞോ തിന്മ നമ്മിലുള്ളതുകൊണ്ടാണ് നാം നുണ പറയുന്നത്. ഇതിന് പുറമെ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ ചുവടെ പറയുന്നു.

സത്യത്തിന്റെ അഭാവം
നന്മയുടെ അഭാവം
സത്യം ഒരിക്കലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തത്
സ്‌നേഹത്തിന്റെ അഭാവം
തിന്മയാല്‍ നിറഞ്ഞിരിക്കുന്നത്.
സഹാനുഭൂതിയുടെ കുറവ്

ഉളളില്‍ കാരുണ്യമില്ലാത്തതും സ്വാര്‍ത്ഥത നിറഞ്ഞിരിക്കുന്നതും സഹാനുഭൂതി നഷ്ടപ്പെടുന്നതും നുണയിലേക്ക് നമ്മെ നയിക്കുന്നുവെന്ന് ചുരുക്കം. നുണ പറയുന്ന ശീലത്തില്‍ നിന്ന് മുക്തരാകാന്‍ നമുക്ക് ഉള്ളില്‍ സ്‌നേഹം നിറയ്ക്കാം, സഹാനുഭൂതി നിറയ്ക്കാം, സത്യത്താല്‍ നിറയുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.