എല്ലാ ദിവസവും ജപമാല ചൊല്ലാറുണ്ടോ, ഈ അനുഗ്രഹങ്ങള്‍ പ്രാപിക്കാം


കത്തോലിക്കരുടെ ആധ്യാത്മികജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനയാണ് ജപമാല. അമ്മയിലൂടെ നാം ഈശോയോടാണ് അവിടെ പ്രാര്‍ത്ഥിക്കുന്നത്. ജപമാല അധരവ്യായാമമായി മാറ്റാതെ അതുവഴി നമുക്ക് എന്തെല്ലാം നന്മകള്‍ ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ജപമാല കുടുംബങ്ങളെ ഒരുമിച്ചു ചേര്‍ത്തുനിര്‍ത്തുന്നു. ഒരുമിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളുടെ മേല്‍ മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും സ്‌നേഹവും ഉണ്ടായിരിക്കും.

ഒന്നി്ച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനിലനില്ക്കു്ം എന്നൊരു വിശുദ്ധവചനം തന്നെയുണ്ടല്ലോ. നമുക്ക് വളരെ ആത്മവിശ്വാസം നല്കുന്ന പ്രാര്‍ത്ഥനയും ഏറ്റവും ശക്തിയുള്ള ആയുധവുമാണ് വിശുദ്ധ ജപമാല. അനേകം സല്‍ഫലങ്ങള്‍ അതുവഴി പുറപ്പെടുവിക്കാന്‍ സാധിക്കുന്നുണ്ട്. വിശുദ്ധ ജോസ് മരിയയെപോലെയുള്ള വിശുദ്ധര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ ജപമാല യെ സ്‌നേഹിക്കുന്നതുവഴി നാം കൂടുതല്‍ നല്ല മനുഷ്യരായിത്തീരുന്നു. വിശുദ്ധ അന്തോണി മേരി ക്ലാരെറ്റ് ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയും ജപമാലയായിരുന്നു. അതുകൊണ്ട്‌ന മുക്ക് ഇനിയെങ്കിലും ജപമാലയെ കൂടുതലായി സ്‌നേഹിക്കാം. ജപമാലഭക്തിയില്‍ തീക്ഷ്ണതയുള്ളവരായിത്തീരുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.