പത്തുപ്രമാണങ്ങളെക്കുറിച്ച് നാം അറിയാത്ത ചില കാര്യങ്ങള്‍

പത്തുപ്രമാണങ്ങള്‍ ദൈവം മോശയ്ക്ക് നല്കിയതാണെന്ന്് നമുക്കറിയാം. എന്നാല്‍ ക്രിസ്തുവിന് മുമ്പ് നല്കപ്പെട്ട ഈ നിയമം ഈ നൂറ്റാണ്ടില്‍ എത്രത്തോളം പ്രസക്തമാണ് എന്ന് നമ്മളില്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്?

പത്തുപ്രമാണങ്ങളുടെ അടിസ്ഥാനപരമായ പ്രത്യേകതകള്‍ മനസ്സിലായിക്കഴിയുമ്പോള്‍ നാം തീര്‍ച്ചയായും അത്ഭുതപ്പെട്ടുപോകും.
പത്തുപ്രമാണങ്ങളാണ് എല്ലാ നിയമങ്ങളുടെയും അടിസ്ഥാനമായിരിക്കുന്നത്. മതപരമായ മുഖം മാത്രമല്ല ഇതിനുള്ളത്. ഈ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തിലെ എല്ലാ നിയമസംഹിതകളും രൂപപ്പെട്ടിരിക്കുന്നത്.

കൊല്ലരുത് എന്ന ദൈവപ്രമാണം ജീവന്‍ അപഹരിക്കുക എന്നതു മാത്രമല്ല ലക്ഷ്യമാക്കുന്നത്. മനുഷ്യനോട് കാണിക്കേണ്ട ആദരവും മഹത്വവും കൂടിയാണ്. ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുക നീ നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നത് ക്രിസ്തുവിന്റെ പ്രമാണം കൂടിയായി മാറുന്നുണ്ട്. ഈ ്പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്തുവിന്റെ സ്‌നേഹസംഹിതകള്‍ രൂപം കൊണ്ടിരിക്കുന്നത്.

വ്യഭിചാരം ചെയ്യരുത് എന്ന പ്രമാണം വ്യഭിചാരത്തിന്റെ എല്ലാ രൂപങ്ങളെയും ഉള്‍പ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.