കുരിശുവരയ്ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകുമോ? വിശുദ്ധ അമ്മ ത്രേസ്യയുടെ ജീവിതത്തിലെ സംഭവം ഇതാ

കുരിശ് കാണുമ്പോള്‍ സാത്താന്‍ ഓടിപ്പോകുമെന്നും സാത്താനെ ഓടി്ക്കാന്‍ കുരിശുവരച്ചാല്‍ മതിയെന്നുമുള്ളവിശ്വാസം ചെറുപ്രായം തൊട്ടേ നമ്മുടെഉള്ളില്‍ പ്രബലമാണ്. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനും കുരിശുവരയ്ക്കുന്നത് ഏറെ സഹായിക്കും. അതുകൊണ്ടാണ് നെറ്റിയില്‍ കുരിശുവരച്ചതിന് ശേഷം മാത്രമേ വീടിന് വെളിയിലേക്കിറങ്ങാവൂ എന്ന് പറയുന്നത്.

അതെന്തായാലും നമ്മള്‍ പറയാന്‍ പോകുന്നത് വിശുദ്ധ അമ്മ ത്രേസ്യയുടെ ജീവിതത്തിലെ ഒരുപ്രധാന സംഭവമാണ്.. വിശുദ്ധ തന്നെയാണ് പ്രസ്തുത സംഭവം ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ്.

“ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥനാമുറിയിലായിരുന്നപ്പോള്‍ പിശാച് എത്രയും ഗര്‍ഹണീയമായ രൂപത്തില്‍എന്റെ ഇടതുവശത്തു വന്നുനിന്നു.അവന്‍ സംസാരിക്കുകയായിരുന്നതുകൊണ്ട് പ്രത്യേകിച്ച് അവന്റെ വായില്‍ ഞാന്‍ നോക്കി. അത് ഭീകരമായിരുന്നു. നിഴല്‍ വീശാത്ത ഉജ്ജ്വലമായ ഒരു അഗ്നിജ്വാല അവന്റെശരീരത്തില്‍ നിന്ന് പുറത്തേയ്ക്കു വന്നു കൊണ്ടിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഭീതിജനകമാംവിധമാണ് അവന്‍ സംസാരിച്ചിരുന്നത്. അവന്റെ കരങ്ങളില്‍ നിന്് ത്ല്‍ക്കാലം രക്ഷപ്പെട്ടുവെങ്കിലും എന്നെ വീണ്ടും പിടിച്ചെടുക്കാന്‍ താന്‍ യത്‌നിക്കുമെ്‌ന് അവന്‍ എന്നോട് പറഞ്ഞു. ഞാന്‍ അത്യന്തം ഭയപ്പെട്ടു.കഴിയുന്നത്ര ഭക്തിയോടെ ഞാന്‍ കുരിശുവരച്ചു. അവന്റെ ആകാരംകാണാതായി.”

അശുദ്ധവിചാരങ്ങള്‍ ഉള്ളില്‍ രൂപമെടുക്കുമ്പോള്‍ അതില്‍ നിന്ന് മോചനം കിട്ടാന്‍ നെറ്റിയില്‍ കുരിശുവരയ്ക്കുന്നതും ഇന്റര്‍നെറ്റില്‍പരതുമ്പോള്‍ കാഴ്ചകള്‍ തെറ്റായ ചിത്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് തോന്നുമ്പോള്‍ അതില്‍നിന്നൊഴിവാകാന്‍ സമീപത്ത് ഒരു കുരിശുരൂപം ഉണ്ടായിരിക്കുന്നതും ആത്മീയമായി ഗുണം ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.