പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിന് നന്ദി പറഞ്ഞ് ഈ പ്രാര്‍ത്ഥന ചൊല്ലാം…

ദൈവം നമ്മുടെ ജീവിതത്തില്‍ നല്കിയിരിക്കുന്ന നന്മകള്‍ക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? ഓരോ നെടുവീര്‍പ്പിലും നന്ദിപറഞ്ഞാല്‍ പോലും അതൊന്നും മതിയാവുകയില്ല. പക്ഷേ മാനുഷികമായി നമുക്ക് അപ്രകാരം നന്ദി പറയാന്‍ കഴിയില്ല. അതുകൊണ്ട് ഓരോ ദിവസവും നമുക്ക് ഈ സങ്കീര്‍ത്തന ഭാഗം പ്രാര്‍ത്ഥനയായി ഏറ്റുചൊല്ലുകയും അവിടുത്തെ കരുണ അപേക്ഷിക്കുകയും ചെയ്യാം:

എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോട ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നാമം ഞാന്‍ എന്നും മഹത്വപ്പെടുത്തും. എന്നോട് അങ്ങ് കാണിക്കുന്നകാരുണ്യം വലുതാണ്. പാതാളത്തിന്റെ ആഴത്തില്‍ നിന്ന് അവിടുന്ന് എന്റെ പ്രാണന്‍ രക്ഷിച്ചു. ദൈവമേ അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു. കഠോരഹൃദയര്‍ എന്റെ ജീവന്‍വേട്ടയാടുന്നു. അവര്‍ക്ക് അങ്ങയെപ്പറ്റി വിചാരമില്ല. എന്നാല്‍ കര്‍ത്താവേ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്തനുമാണ്. എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ. ഈ ദാസന് അങ്ങയുടെ ശക്തി നല്കണമേ.
( സങ്കീ 86:12-16)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.