മരിയഭക്തിയുടെ അടിസ്ഥാനം എന്താണെന്നറിയാമോ?

മരിയഭക്തരാണ് നാം എന്നത് ശരിതന്നെ. എന്നാല്‍ എന്താണ് മരിയഭക്തിയുടെ അടിസ്ഥാനം? ക്രിസ്തുവിനോടും അവിടുത്തെ മനുഷ്യാവതാരത്തോടും രക്ഷാകരചരിത്രത്തോടുമുളള മറിയത്തിന്റെ സവിശേഷബന്ധമാണ് മരിയഭക്തിയുടെ അടിസ്ഥാനം.

നമ്മുടെ വ്യക്തിപരവും സമൂഹപരവുമായ മതജീവിതത്തില്‍ പരിശുദ്ധ മറിയത്തിന് ശ്രേഷ്ടമായ ഒരുസ്ഥാനമുണ്ട്. സ്‌നേഹത്തോടും ഭക്തിയോടും അപേക്ഷയോടും ആശ്രയത്വത്തോടും സ്തുതിയോടും കൃതജ്ഞതയോടും കൂടിയാണ് നാം മാതാവിനെ സമീപിക്കുന്നത്.

മാതാവിനോടുള്ള ഭക്തി ദൈവമഹത്വം വര്‍ദ്ധിപ്പിക്കുന്നതിനും ഈശോയോടുളള സ്‌നേഹം വളര്‍ത്തുന്നതിനും സഹായിക്കുന്നു. ദൈവത്തെക്കാള്‍ മഹത്വവും സ്‌നേഹവും കൊടുക്കുന്ന മരിയഭക്തി തികച്ചും അപകടകരവുമാണ്.

കാരണം മറിയം ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്. സ്രഷ്ടാവിനെ മറന്നുകൊണ്ട് സൃഷ്ടിയെ സ്‌നേഹിക്കുന്നത് അംഗീകരിക്കാനാവില്ല.അതുകൊണ്ട് മരിയഭക്തിയുടെ അടിസ്ഥാനത്തില്‍ നിന്ന് നാം മാറിപ്പോകരുത്. ദൈവത്തെ സ്‌നേഹിച്ചും ബഹുമാനിച്ചും മറിയത്തെ നമുക്ക് വണങ്ങുകയും അമ്മയോട് മാധ്യസ്ഥം യാചിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.