ക്രിസ്തുവിനെ സ്പര്‍ശിക്കാനുള്ള എളുപ്പവഴി അറിയാമോ?

ക്രിസ്തുവിനെ സ്പര്‍ശിക്കുക. എന്തൊരു ഭാഗ്യമാണ് അത്. വിശുദ്ധ ഗ്രന്ഥത്തില്‍ യേശുവിനെ സ്പര്‍ശിച്ചവരെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് അതിനുള്ള ഭാഗ്യമില്ല. പക്ഷേ ക്രിസ്തുവിനെ സ്പര്‍ശിക്കാന്‍ നമുക്ക് കഴിയും എന്നത് വാസ്തവമാണ്. എങ്ങനെയാണ് ക്രിസ്തുവിനെ സ്്പര്‍ശിക്കാന്‍ കഴിയുന്നത്.

ക്രിസ്തുവിനെ സ്പര്‍ശിക്കാന്‍ കത്തോലിക്കരെന്ന നിലയില്‍ ന മുക്ക് മുമ്പില്‍ പലമാര്‍ഗ്ഗങ്ങളുണ്ട്. അതിലൊന്ന് കൂദാശകളാണ്. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യസ്വീകരണവും കുമ്പസാരവുമെല്ലാം ക്രിസ്തുവിനെ സ്പര്‍ശിക്കാനുളള, അവിടുത്തെ സാന്നിധ്യം അനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

ദൈവവചന വായനയും ധ്യാനവുമാണ് മറ്റൊന്ന്. പ്രാര്‍ത്ഥനയാണ് മറ്റൊന്ന്. പ്രാര്‍ത്ഥനയിലൂടെ നാം ദൈവവുമായി വ്്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കുന്നു. ദൈവം നമ്മെ വ്യക്തിപരമായി തൊടുകയും ചെയ്യുന്നു. അതുകൊണ്ട് ക്രിസ്തുവിനെ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുക.

ക്രിസ്തുവിനെ തൊടാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ അല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.