ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്ന് കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്ന് കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹ ജീവിതത്തിന് സംരക്ഷണമേകുകയെന്നാല്‍ കുടുംബത്തെ മുഴുവന്‍ പരിപാലിക്കലാണ്. ദമ്പതികള്‍ക്ക് തുണയേകലുമാണ്.

വിവാഹമെന്ന കൂദാശ അതി്‌ന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ ദമ്പതികളെ സഹായിക്കുന്ന എക്യുപെ നോതൃദാം എന്ന വൈവാഹിക ആധ്യാത്മിക അല്മായപ്രസ്ഥാനത്തിന്റെ പതിനേഴ് പേരടങ്ങിയ അന്താരാഷ്ട്ര നേതൃത്വസംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദമ്പതികള്‍ക്ക് സഹായഹസ്തം നീട്ടുകയും വിവാഹത്തിന് സംരക്ഷണമേകുകയും ചെയ്യുകയെന്ന ദൗത്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പ, വിവാഹം ജന്മമേകുന്ന എല്ലാ ബന്ധങ്ങളെയും സംരക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹം, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കലും തമ്മിലുള്ളസ്‌നേഹം ഇതൊക്കെ ഈ ബന്ധങ്ങള്‍ക്ക് ഉദാഹരണമാണെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.