തൊഴിലില്ലായ്മയോ തൊഴില്‍ നഷ്ടമോ… ഇതാ ആശ്വാസമായി ഈ തിരുവചനങ്ങള്‍

ജീവിക്കാന്‍ എല്ലാവര്‍ക്കും ജോലി ആവശ്യമാണ്. അതോടൊപ്പം അത് ആത്മാഭിമാനവും നല്കുന്നുണ്ട്. ആരുടെയും സൗജന്യം കൈപ്പറ്റാതെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന ജോലി നല്കുന്ന ആത്മാഭിമാനംനിസ്സാരമല്ല. എന്നാല്‍ പലര്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. ജോലി ചെയ്യുന്നവരാകട്ടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലിയല്ലചെയ്യുന്നതും. വേറെ ചിലര്‍ക്കാകട്ടെ ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന വേതനം കിട്ടുന്നുമില്ല. കോവിഡ് കാലത്ത് ജോലി നഷ്ടമായവര്‍ ഏറെയാണ്.അതുപോലെ ഇഷ്ടപ്പെട്ട ജോലി കിട്ടാത്തവരും.

ഇങ്ങനെ ജോലിയുടെപേരില്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസമായി ഒരു ബൈബിള്‍ വചനം പറയാം. ഇത് നമ്മുക്ക് ആശ്വാസവും ബലവും പ്രതീക്ഷയും നല്കുന്നുണ്ട്.

ഈ വചനം ഏറ്റുപറഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കുകയും തൊഴില്‍ നഷ്ടത്തിന്റെയും ആഗ്രഹിക്കുന്ന ജോലി കിട്ടാതെവരുന്നതിന്റെ വിഷമങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യാം.

കര്‍ത്താവ് അരുളിച്ചെയുന്നു നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി( ജെറമിയ 29:11)

ദൈവം നമ്മുടെ ഭാവിക്കുവേണ്ടി നന്മയ്ക്കുവേണ്ടി എന്തൊക്കെയോ കരുതിവയ്ക്കുന്നുണ്ടെന്നും നല്ലതിന് വേണ്ടിയുള്ളകാത്തിരിപ്പിന്റെ മരവിപ്പും മടുപ്പുമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിശ്വസിച്ച് നമുക്ക് മുന്നോട്ടുപോകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.