പരിശുദ്ധ അമ്മ ഓര്‍മ്മിപ്പിക്കുന്നു, കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ…

എന്റെ കുഞ്ഞേ ഓരോ രാത്രിയും നിന്റെ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. അതുവഴി പകല്‍സമയം നിന്നെ അനുയാത്ര ചെയ്യുന്നതില്‍ അവന്‍ ഏറെ സന്തോഷിക്കും. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നതാണ് ഇക്കാര്യം. പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് മാതാവ് ഇവിടെ സന്ദേശം നല്കുന്നത്, ചെറിയ പ്രാര്‍ത്ഥനകള്‍ പോലും സാത്താനെ തുരത്താന്‍ മതിയായതാണെന്ന് മാതാവ് ഇവിടെ പറയുന്നു.
എന്റെ കുഞ്ഞേ ചെറിയ കാര്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മറ്റെല്ലാത്തിനെയുംകാള്‍ ഉപരിയായി നിന്റെ ഹൃദയത്തില്‍ വിശുദ്ധ കുര്‍ബാനയാണ് ജീവിക്കേണ്ടതെന്ന അമ്മയുടെ വാക്കുകള്‍ നാം മറന്നുപോകരുത്. ഇത് വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാന്‍ നമ്മെ ഏറെ സഹായിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.