നമ്മുടെ ആത്മാവിന്റെ വില അറിയാമോ?

നമ്മുടെ ആത്മാവിന്റെ വിലയെക്കുറിച്ച് ദൈവദാസനായ തിയോഫിനച്ചന്‍ പറഞ്ഞവാക്കുകള്‍ ഇപ്രകാരമാണ്.

നമ്മുടെ ആത്മാവ് ഏറെ വിലയുളളതാണ്, നമ്മുടെ ആത്മാവ് ദൈവത്തിന്റെ ഒരു ശ്വാസംമാകുന്നു. അവന്റെ മുഖത്തില്‍ ജീവന്റെ ശ്വാസത്തെ ഊതി. മനുഷ്യന്‍ ജീവനുള്ള ആത്മാവുളളവനായിത്തീര്‍ന്നു. ദൈവം നമ്മുടെ ആത്മാവിനെ തന്റെ ഛായയില്‍ സൃഷ്ടിച്ചു.

അതിനാല്‍ പ്രസ്തുത ആത്മാവ് ഭൂമിയില്‍ ദൈവത്തിന്റെ സജീവ ഛായയായിരിക്കും. മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്‍ ഈ ആത്മാവിനു വേണ്ടി തന്നെതന്നെ ഹോമിക്കുകയുണ്ടായി. അവിടുന്ന് എനിക്കുവേണ്ടി തന്നെതന്നെ അര്‍പ്പിച്ചു. (ഗലാ 11:20) ഞാന്‍തന്നെയാകുന്നു

നിന്റെ ഏറ്റവും വലിയ പ്രതിസമ്മാനം എന്നും അവിടുന്ന് അരുള്‍ ചെയ്തിരിക്കുന്നു. തദനുസരണം ഈ ആത്മാവിനുള്ള പ്രതിഫലവും ബഹുമതിയും ദൈവം തന്നെയാകുന്നു. ഇപ്രകാരമുള്ള അതിശ്രേഷ്ഠവും ഉന്നതവുമായ ന്യായങ്ങളാല്‍ തങ്ങളുടെ ആത്മരക്ഷയ്ക്കും വിശുദ്ധീകരണത്തിനുമായി എത്രയധികം സഹിച്ചാലും അവയൊന്നും തെല്ലും ഭാരമായി വിശുദ്ധന്മാര്‍ക്ക് തോന്നിയിരുന്നില്ല.

നാമും അവരെ അനുകരിക്കുന്നപക്ഷം മരണസമയത്ത് മനോഹരമായ പ്രതീക്ഷയോടുകൂടി നമ്മുടെ ആത്മാവിനെ സ്രഷ്ടാവിന് സമര്‍പ്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.