സഹോദരരുടെ ഐക്യം പ്രധാനപ്പെട്ടതാണ്…തിരുവചനം സാക്ഷ്യപ്പെടുത്തുന്നു

രക്തബന്ധങ്ങള്‍ തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിച്ചിരിക്കുന്നത്. പണവും പ്രതാപവും ജോലിയും സാമൂഹികാന്തസും പോലെയുള്ള പലപല കാരണങ്ങള്‍ കൊണ്ട് സഹോദരങ്ങള്‍ തമ്മിലുള്ളസ്‌നേഹബന്ധങ്ങള്‍ക്ക് ഇടിവു സംഭവിച്ചിരിക്കുന്നു.

കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ തനിക്ക് കുറഞ്ഞുപോയെന്ന ധാരണ കൊണ്ട് വര്‍ഷങ്ങളായി പരസ്പരം സംസാരിക്കാതിരിക്കുന്ന സമ്പന്നരായി സഹോദരങ്ങള്‍ പോലും നമുക്കിടയിലുണ്ട്.അതുപോലെ തനിക്കൊപ്പം സമ്പത്തില്ല എന്നതിന്റെ പേരില്‍ രക്തബന്ധങ്ങളോട് അകല്‍ച്ച കാണിക്കുന്നവരുമുണ്ട്. ഇങ്ങനെ പലപല കാരണങ്ങള്‍ കൊണ്ട് രക്തബന്ധങ്ങള്‍ മുറിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു.

എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് ഇതൊന്നുമല്ല. സഹോദരങ്ങള്‍ തമ്മിലുള്ളസ്‌നേഹവും ഐക്യവുമാണ്. അങ്ങനെ ജീവിക്കുന്നിടത്താണ് ദൈവം അനുഗ്രഹവും സമ്പത്തും പ്രദാനം ചെയ്യുന്നതും. സങ്കീര്‍ത്തനങ്ങള്‍ 133 ഇക്കാര്യമാണ് വിശദീകരിക്കുന്നത്.

സഹോദര്‍ ഏകമനസ്സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അഹറോന്റെ തലയില്‍ നിന്ന് താടിയിലേക്കിറങ്ങി അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന അമൂല്യമായ അഭിഷേകതൈലം പോലെയാണത്. സീയോന്‍ പര്‍വതങ്ങളില്‍ നിന്ന് പൊഴിയുന്ന ഹെര്‍മോണ്‍ തുഷാരം പോലെയാണത്.അവിടെയാണ് കര്‍ത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.