പുതിയ വത്തിക്കാൻ ഗാർഡൻ പര്യടനം ദൈവത്തിൻ്റെ സ്വാഭാവിക ‘മാസ്റ്റർപീസുകൾ’ പര്യവേക്ഷണം ചെയ്യാൻ കുടുംബങ്ങളെ ക്ഷണിക്കുന്നു

ഈ വേനൽക്കാലത്ത് വത്തിക്കാൻ മ്യൂസിയത്തിന്റെ മേൽനോട്ടത്തിൽ പേപ്പൽ ഗാർഡനിലൂടെ ഒരു പുതിയ കുടുംബ-സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു. ടൂറിൻ്റെ നടത്തിപ്പുകാർ പറയുന്നതനുസരിച്ച്, “പ്രകൃതിയെ എങ്ങനെ വിചിന്തനം ചെയ്യാമെന്നും അഭിനന്ദിക്കാമെന്നും” കുട്ടികളെ പഠിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു അനുഭവമായിരുന്നു പങ്കെടുത്തവർക്കു .

മരങ്ങൾ നിറഞ്ഞ പാതയിലൂടെ കടന്നുപോകുകയും , മരത്തടിയിൽ ഇരിക്കുകയും , ജലധാരയിൽ ആമകളെ കണ്ടെത്തുകയും ഒക്കെ ചെയ്യുമ്പോൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വത്തിക്കാൻ ഉദ്യാനത്തിലെ ടൂർ സന്തോഷപ്രദവും ആസ്വാദകവുമായിരുന്നു.

“മ്യൂസിയത്തിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ എന്തെങ്കിലും ഒരുക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അത്തരം കാര്യങ്ങൾക്കു സാധ്യത ഏറെയുണ്ടുതാനും . അതിനുമുന്നോടിയായി ആദ്യമായി കുടുംബങ്ങൾക്കായി ഒരു ടൂർ സംഘടിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു., ”മിഷനറീസ് ഓഫ് ഡിവൈൻ റെവെലേഷൻ്റെ സിസ്റ്റർ ഇമ്മാനുവേല എഡ്വേർഡ്സ് പര്യടനത്തിൻ്റെ പ്രിവ്യൂവിൽ ഓഗസ്റ്റ് 23-ന് സിഎൻഎയോട് ഇപ്രകാരമാണ് പറഞ്ഞത് .



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.